വിജിലന്‍സ് റെയ്ഡ്; കണ്ടെടുത്തത് ബന്ധുവിന്റെ ഭൂമി ആവശ്യത്തിനുള്ള പണമെന്ന് കെ.എം.ഷാജി

വിജിലന്‍സ് റെയ്ഡ്; കണ്ടെടുത്തത് ബന്ധുവിന്റെ ഭൂമി ആവശ്യത്തിനുള്ള പണമെന്ന് കെ.എം.ഷാജി

കണ്ണൂർ: റെയ്ഡിനിടെ വിജിലൻസ് കണ്ടെടുത്തത് ബന്ധുവിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട പണമെന്ന് കെ.എം.ഷാജി വിജിലന്‍സിനോട് പറഞ്ഞു. ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഒരു ദിവസത്തെ സാവകാശം വേണമെന്നും കെ.എം.ഷാജി ആവശ്യപ്പെട്ടു. കണ്ണൂരിലെ വീട്ടിൽനിന്ന് വിജിലൻസ് പരിശോധനയിൽ അരക്കോടി രൂപ പിടിച്ചെടുത്ത സാഹചര്യത്തിലാണ് കെ.എം.ഷാജി പ്രതികരണവുമായി എത്തിയത്.

അനധികൃത സ്വത്തുകേസിലെ വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. എംഎല്‍എയുടെ കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ചാലാടിലേയും വീടുകളില്‍ ഒരേ സമയായിരുന്നു വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള റെയ്ഡ്. 50 ലക്ഷം രൂപ കണ്ണൂരിലെ വീട്ടില്‍ നിന്നും  കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദനകേസിൽ കെഎം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വിജിലന്‍സ് റെയ്ഡ്; കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷം പിടിച്ചെടുത്തു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.