ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്ന് വിരമിക്കും. 2019 നവംബര്‍ 18നാണ് ഇന്ത്യയുടെ നാല്‍പ്പത്തിയേഴാമത് ചീഫ് ജസ്റ്റിസായി ബോബ്ഡെ നിയമിതനായത്. അവസാന ദിവസമായ ഇന്ന് കൊവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് ചീഫ് ജസ്റ്റിസ് പരിഗണിക്കും.
കൊവിഡ് സാഹചര്യത്തില്‍ വൈകിട്ട് അഞ്ചിന് വെർച്വൽ ആയിട്ടാകും യാത്രയയപ്പ് ചടങ്ങ്. അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട ജസ്റ്റിസ് എന്‍ വി രമണ നാളെ ചുമതലയേല്‍ക്കും. ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസ് ആണ് എന്‍ വി രമണ.