കോവിഡ് വ്യാപനം: ബംഗാളില്‍ കൂടുതല്‍ നിയന്ത്രണങ്ങൾ; റോഡ് ഷോകൾക്കും റാലികൾക്കും വിലക്ക്

കോവിഡ് വ്യാപനം: ബംഗാളില്‍ കൂടുതല്‍ നിയന്ത്രണങ്ങൾ; റോഡ് ഷോകൾക്കും റാലികൾക്കും വിലക്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ കടുത്ത നിയന്ത്രണങ്ങൾ. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മെഗാ റാലികളടക്കം നിരോധിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. 500 പേരില്‍ കൂടുതലുള്ള റാലികള്‍ പാടില്ലെന്നാണ് കമ്മീഷന്റെ നിര്‍ദേശം.

റോഡ് ഷോകള്‍ക്കും ബൈക്ക് റാലികള്‍ക്കും മറ്റും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. റോഡ്ഷോകള്‍ക്കോ ബൈക്ക് റാലികള്‍ക്കോ നേരത്തെ അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ അവ പിന്‍വലിക്കുമെന്നും പൊതുയോഗങ്ങള്‍‌ പുതിയ ഉത്തരവ് പ്രകാരം പരിഷ്‌ക്കരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.