ഹിമപാതത്തില്‍ ഉത്തരാഖണ്ഡില്‍ എട്ടു മരണം; 384 പേരെ രക്ഷപ്പെടുത്തി

ഹിമപാതത്തില്‍ ഉത്തരാഖണ്ഡില്‍ എട്ടു മരണം; 384 പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയിലെ നിതി താഴ്‌വരയിലുണ്ടായ ഹിമപാതത്തില്‍ എട്ടു പേര്‍ മരിച്ചു. മരിച്ച എട്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. 384 പേരെ രക്ഷപ്പെടുത്തി. ആറ് പേരുടെ നില ഗുരുതരമാണ്. മേഖലയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ സഹായം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ അറിയിച്ചു. ഇന്നലെ വൈകീട്ടാണ് ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപത്തെ നിതി താഴ്‌വരയില്‍ ഹിമപാതമുണ്ടായത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബി.ആര്‍.ഒ) ക്യാമ്പില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍പെട്ടത്. പ്രദേശത്ത് കനത്ത മഴയും മഞ്ഞ് വീഴ്ചയും തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.