ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കൊവിഡ് രോഗികള്‍ രാജ്യത്ത് ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്ന സാഹചര്യമുണ്ടായതോടെയാണ് ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്. രാജ്യത്തെ ഭരണ വ്യവസ്ഥ പരാജയമായതിനാല്‍ ജനങ്ങളെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് രാഹുല്‍ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.
'ഭരണ വ്യവസ്ഥ പരാജയമാണ്, അതിനാല്‍ ജനക്ഷേമത്തിനായി സംസാരിക്കുന്നു. കോണ്ഗ്രസ് പ്രവര്‍ത്തകര്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ എല്ലാം നിര്‍ത്തി വെച്ച് ജനങ്ങളെ സഹായിക്കാന്‍ രംഗത്തിറങ്ങണം'-രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.