ന്യുഡല്‍ഹി: പാര്‍ലമെന്ററി സമിതിയുടെ ഒക്സിജന്‍ അപര്യാപ്തത മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചതായി ആരോപണം. രാജ്യത്ത് ഓക്‌സിജന്‍ അപര്യാപ്ത ഉണ്ടായേക്കാമെന്ന് പാര്‍ലമെന്ററി കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് കാര്യമായി എടുത്തില്ല എന്നാണ് ആക്ഷേപം.
പ്രൊഫസര്‍ രാം ഗോപാല്‍ യാദവ് അധ്യക്ഷനായ കമ്മിറ്റി രാജ്യത്തെ അസാധാരണമായ സാഹചര്യം നേരിടാന്‍ കൂടുതല്‍ ശ്രദ്ധയും ഒക്സിജന്‍ പ്ലാന്റും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.'ദി ഔട്ട്‌ബ്രേക്ക് ഓഫ് പാന്‍ഡെമിക് കൊവിഡ് 19 ആന്റ് മാനേജ്‌മെന്റ്' എന്ന തലക്കെട്ടില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പാര്‍ലമെന്ററി കമ്മിറ്റി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നത്.