ലക്‌നൗ: സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പരത്തുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാനും അവരുടെ സ്വത്ത് പിടിച്ചെടുക്കാനുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
യുപിയിലെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് യോഗിയുടെ ഉത്തരവ്. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. യഥാര്‍ത്ഥ പ്രശ്നം പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയുമാണെന്നും ഇവയെ കര്‍ശനമായി നേരിടുമെന്നും യോഗി വ്യക്തമാക്കി.