വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; പോലീസില്‍ പരാതി നല്‍കി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ

വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; പോലീസില്‍ പരാതി നല്‍കി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്. സാമൂഹിക മാധ്യമങ്ങളിൽ തന്റെ പേരിലുളള വ്യാജ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് വ്യാജസന്ദേശം പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് പോലീസിൽ പരാതി നൽകി.

ട്വിറ്റർ ഉൾപ്പടെയുളള സാമൂഹിക മാധ്യമങ്ങളിലൊന്നും തനിക്ക് അക്കൗണ്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ചയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എൻ.വി.രമണ സ്ഥാനമേറ്റത്
അജിത് ഡോവലിന്റെ നയതന്ത്ര ഇടപെടലിനെ തുടർന്ന് യുഎസ് ഇന്ത്യക്ക് അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യാൻ തയ്യാറായെന്നായിരുന്നു ട്വീറ്റ്.

പരാതിയെ തുടർന്ന് എൻ.വി.രമണ എന്ന പേരിലുളള ട്വിറ്റർ ഹാൻഡിലിൽ നിന്നുളള ട്വീറ്റ് നീക്കം ചെയ്തു. അക്കൗണ്ടും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.