കോവിഡ്: ഇന്ത്യയില്‍ നാല് മാസത്തിനിടെ മരിച്ചത് 43 മാധ്യമ പ്രവര്‍ത്തകര്‍

കോവിഡ്: ഇന്ത്യയില്‍ നാല് മാസത്തിനിടെ മരിച്ചത് 43 മാധ്യമ പ്രവര്‍ത്തകര്‍

ബെംഗളുരു: ഇന്ത്യയില്‍ കഴിഞ്ഞ നാലുമാസങ്ങള്‍ക്കിടെ കോവിഡ് ബാധിച്ച് മരിച്ചത് 43 മാധ്യമ പ്രവര്‍ത്തകര്‍. റേറ്റ് ദി ഡിബേറ്റ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഏപ്രില്‍ മാസത്തിലാണ് ഏറ്റവും അധികം മരണങ്ങള്‍ ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് ഇന്ത്യയില്‍ എത്തി ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ആകെ 64 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തെലങ്കാനയിലും ഉത്തര്‍പ്രദേശിലുമാണ് ഏറ്റവുമധികം മാധ്യമ പ്രവര്‍ത്തകര്‍ കോവിഡിനാല്‍ മരണപ്പെട്ടതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.