കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 35 മണ്ഡലങ്ങളാണ് എട്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇതുവരെ നടന്ന വോട്ടെടുപ്പുകളിലെല്ലാം സംഘര്‍ഷങ്ങളുണ്ടായ സാഹചര്യത്തില്‍ അവസാനഘട്ട വോട്ടിങിനു ശേഷം വലിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ എജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
അതേസമയം നളെത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയായതായി കമ്മിഷന്‍ അറിയിച്ചു. സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയാണ് പൊലീസ് പാലിക്കുന്നത്. കൊവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചാകും വോട്ടെടുപ്പ് നടക്കുക. മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം മേയ് രണ്ടിനാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണല്‍.