സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി

ന്യൂഡൽഹി: സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ. പൂനാവാലയ്ക്ക് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചതെന്നാണ് റിപോർട്ടുകൾ പറയുന്നത്. 

വൈ കാറ്റഗറി സുരക്ഷയിൽ 11 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഉൾപ്പെടുന്നത്. ഇതിൽ ഒന്നോ രണ്ടോ കമാൻഡോകളും ബാക്കിയുള്ളത് പൊലീസുകാരുമാണ്. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്നതാണ് കോവീഷീൽഡ് വാക്സിൻ. 

സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകുന്ന വാക്സിന്റെ വില വർധിപ്പിച്ചതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന വാക്സിന്റെ വില 400ൽ നിന്ന് 300 ആയി കുറച്ചു. എന്നാൽ സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന വില ഡോസിന് 600 ആയി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.