പശ്ചിമബംഗാളില്‍ അവസാനവട്ട വോട്ടെടുപ്പ് തുടങ്ങി; പോസ്റ്റ്‌പോള്‍ സര്‍വെ ഫലങ്ങള്‍ രാത്രി ഏഴിന്

പശ്ചിമബംഗാളില്‍ അവസാനവട്ട വോട്ടെടുപ്പ് തുടങ്ങി; പോസ്റ്റ്‌പോള്‍ സര്‍വെ ഫലങ്ങള്‍ രാത്രി ഏഴിന്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അവസാന വട്ട വോട്ടെടുപ്പ് തുടങ്ങി. എട്ട് ഘട്ടങ്ങളിലായി നടന്ന പോരാട്ടത്തിനാണ് ഇന്ന് തിരശീല വീഴുന്നത്. നാല് ജില്ലകളിലെ മുപ്പത്തിയഞ്ച് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുക.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പും നടന്നത്. കൊല്‍ക്കത്ത നോര്‍ത്തിലെ ഏഴ് മണ്ഡലങ്ങളും പോളിംഗ് ബൂത്തിലേക്ക് പോകും. ബീര്‍ഭൂം, മാള്‍ഡ, മൂര്‍ഷിദാബാദ് എന്നീ ജില്ലകളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

അതേസമയം തെരഞ്ഞെടുപ്പ് റാലികള്‍ക്ക് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. അധികാരം നിലനിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരിശ്രമിക്കുമ്പോൾ ബിജെപി അധികാരം പിടിച്ചെടുക്കാൻ ശക്തമായി ശ്രമിക്കുന്നത്.
എന്നാൽ മൂന്ന് പതിറ്റാണ്ട് സംസ്ഥാനം ഭരിച്ചിരുന്ന ഇടതുപക്ഷം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സിരിക്കുന്നതിലൂടെ ഭരണത്തിൽ തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബംഗാളിലെ അവസാനവട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പും അവസാനിക്കും. അതേസമയം പോസ്റ്റ്പോള്‍ സര്‍വെ ഫലങ്ങള്‍ ഇന്ന് രാത്രി ഏഴ് മണിയോടെ പുറത്തുവരും. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.