വാഷിംഗ്ടണ്‍: ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിന്‍, കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തെ നേരിടുന്നതില്‍ ഫലപ്രദമെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധനുമായ ഡോ. ആന്റണി ഫൗചി. ഇന്ത്യയില്‍നിന്നു ലഭിക്കുന്ന ഡേറ്റകളില്‍ ഇക്കാര്യം വ്യക്തമാണ്.
ബി.1.617 എന്ന വകഭേദം വന്ന വൈറസാണ് ഇന്ത്യയിലെ രണ്ടാംഘട്ട കോവിഡ് വ്യാപനത്തിനു കാരണം. അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍, ഇറ്റലി തുടങ്ങി 17 രാജ്യങ്ങളില്‍കൂടി ഈയിനം വൈറസ് എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കോവാക്സിന്‍ നല്‍കിയ വ്യക്തികളില്‍ വൈറസ് നിര്‍വീര്യമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇന്ത്യ നേരിടുന്ന കോവിഡ് പ്രതിസന്ധി പരിഹരിക്കാനുള്ള പ്രധാന പോംവഴി വാക്‌സിനേഷനാണെന്നു ഫൗചി കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നിവയുമായി ചേര്‍ന്ന് ഭാരത് ബയോടെക് കമ്പനി വികസിപ്പിച്ചതാണു കോവാക്‌സിന്‍. 78 ശതമാനം ഫലക്ഷമതയാണ് അവകാശപ്പെടുന്നത്. പരീക്ഷണ
ഘട്ടത്തിലാണെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് ജനുവരി മൂന്നുമുതല്‍ ഉപയോഗിക്കുന്നുണ്ട്.