കോവിഡ് : കരസേനാ മേധാവി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കോവിഡ് : കരസേനാ മേധാവി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യുഡല്‍ഹി: കരസേനാ മേധാവി ജനറല്‍ എം.എം നര്‍വാനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സൈന്യം സ്വീകരിച്ച നടപടികള്‍ കരസേനാ മേധാവി വിശദീകരിച്ചു. സൈന്യത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ സംസ്ഥാനങ്ങളില്‍ സേവനം അനുഷ്ടിക്കുന്നതായും പല സംസ്ഥാനങ്ങളിലും സൈന്യം താല്‍ക്കാലിക ആശുപത്രികള്‍ ആരംഭിച്ചതായും കരസേനാ മേധാവി അറിയിച്ചു.

കഴിയാവുന്ന ഇടങ്ങളിലെല്ലാം സൈനിക ആശുപത്രികള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നു നല്‍കിയതായും പൊതുജനങ്ങള്‍ക്ക് തൊട്ടടുത്ത സൈനികാശുപത്രികളെ സമീപിക്കാവുന്നതാണെന്നും ജനറല്‍ നര്‍വാനെ വ്യക്തമാക്കി. ഓക്‌സിജന്‍ ടാങ്കറുകള്‍ ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ എല്ലാ സഹായവും സൈന്യം സ്വീകരിച്ചു വരുന്നതായും കരസേനാ മേധാവി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.