കോവിഡ് ബാധിച്ച് ഫാ. തോമസ് ജോസഫ് തെക്കേത്തലക്കൽ അന്തരിച്ചു

കോവിഡ് ബാധിച്ച് ഫാ. തോമസ് ജോസഫ് തെക്കേത്തലക്കൽ അന്തരിച്ചു

റാഞ്ചി: ഈശോ സഭാംഗമായി റാഞ്ചിയിൽ സേവനമനുഷ്ഠിക്കുകയായിരുന്ന പച്ച ചെക്കിടിക്കാട് ഇടവകാംഗമായ തെക്കേത്തലക്കൽ ഫാ .തോമസ് ജോസഫ് (തോമാച്ചൻ അച്ചൻ SJ) (74) അന്തരിച്ചു. കൊറോണ ബാധിതനായ അദ്ദേഹം ഇന്ന് ഉച്ചകഴിഞ്ഞു നാലിന് സാംഫോർഡ് ഹോസ്പിറ്റൽ റാഞ്ചിയിൽ വച്ചാണ് മരണം.

മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് രാത്രി ഹസാരിബാഗ് ഈശോ സഭആസ്ഥാനത്തുള്ള സിറ്റഗർഹ് സെമിത്തേരിയിൽ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തപ്പെടും.

ദേവസ്യ ജോസഫിന്റെയും ത്രേസ്യമ്മ ജോസഫിന്റെയും മകനായി 1947 ഏപ്രിൽ നാലിനാണ് അദ്ദേഹത്തിന്റെ ജനിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.