കൊവിഡ് വ്യാപനം: സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും

കൊവിഡ് വ്യാപനം: സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. വാക്സീന് പല വില നിശ്ചയിച്ചതിന്റെ യുക്തി കോടതി ചോദ്യം ചെയ്തിരുന്നു.

അതേസമയം, ഡൽഹി ഹൈക്കോടതിയും ഓക്സിജന്‍ വിതരണം സംബന്ധിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ഇന്നലെ നോട്ടീസ് അയച്ച ഡൽഹി ഹൈക്കോടതി ഇന്ന് ഓക്സിജന്‍ വിതരണക്കാരോട് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൽഹിയിലെ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന ഓക്സിജന്‍ സംബന്ധിച്ച വിവരം ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം രാജ്യം കോവിഡ് പ്രതിസന്ധിയില്‍ നിൽക്കുമ്പോൾ കാഴ്ചക്കാരായി നില്‍ക്കാന്‍ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി പറഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.