ന്യുഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3,86,452 പുതിയ കൊവിഡ് കേസുകളാണ്. പതിനായിരം കേസുകളുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്.
3498 പേര്‍ ഈ സമയത്തിനുള്ളില്‍ മരണപ്പെട്ടു. രോഗമുക്തി നിരക്ക് 82.10 ശതമാനമായി കുറഞ്ഞു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും മരണനിരക്ക് വര്‍ധിക്കുന്നുണ്ട്. ബംഗളൂരു നഗരത്തില്‍ കൊവിഡ് വ്യാപന തോത് കൂടുന്നു. 20,000ത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.