ന്യൂഡല്‍ഹി: കോവിഡ് വ്യാപന സാഹചര്യത്തിൽ ഡല്‍ഹിയില്‍ അടിയന്തരമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി എംഎല്‍എ ഷോയിബ് ഇഖ്ബാല്‍. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാരും ഞങ്ങളെ പിന്തുണയ്ക്കുന്നില്ല. ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തില്‍ ആരെയും സഹായിക്കാന്‍ കഴിയാത്തതില്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ അതിയായ ലജ്ജ തോന്നുന്നു. ആവശ്യമായ സഹായം നല്കാന് സര്‍ക്കാരിന് സാധിക്കുന്നില്ല.
ഡല്‍ഹിയിലെ സ്ഥിതി അതി ഗുരുതരവും ദുഖിപ്പിക്കുന്നതുമാണ്. രോഗികള്‍ക്ക് ഓക്സിജനോ മരുന്നുകളോ ലഭിക്കുന്നില്ല. കോവിഡ് ബാധിച്ച തന്റെ സുഹൃത്ത് ഓക്സിജനോ വെന്റിലേറ്ററോ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. അദ്ദേഹത്തിന് ആവശ്യമുള്ള റെംഡെസിവിര്‍ എവിടെ നിന്നാണ് വാങ്ങേണ്ടത് എന്ന് അറിയില്ല.
ആറാമത്തെ തവണ എംഎല്‍എയായ ഒരാളായിട്ട് പോലും തന്റെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ ഒരാളും തയാറാവുന്നില്ല. രാഷ്ട്രപതി ഭരണം അടിയന്തരമായി നടപ്പാക്കണമെന്ന് ഞാന്‍ ഡല്‍ഹി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു.ഷോയിബ് ഇഖ്ബാല്‍ പറഞ്ഞു.