മോസ്കോ: റഷ്യ വികസിപ്പിച്ച കൊറോണ വാക്സിന് സ്പുട്നിക്-5 മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈ മാസം ആരംഭിക്കും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്(ആര്‍ഡിഐഎഫ്) സിഇഒ കിരില്‍ ദിമിത്രിയേവ് ആണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യ, യുഎഇ, ഫിലിപ്പീന്‍സ്, ബ്രസീല്‍ എന്നിവയാണു വാക്സിന് പരീക്ഷണം നടക്കുന്ന മറ്റു രാജ്യങ്ങള്‍.
ഗമേലെയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി, ആര്‍ഡിഐഎഫ് എന്നിവ സംയുക്തമായാണ് സ്പുട്നിക്-5 വികസിപ്പിച്ചത്. ഓഗസ്റ്റ് 11നാണ് ഇതു പുറത്തിറക്കിയത്. വാക്സിന് ഈയാഴ്ചതന്നെ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കിത്തുടങ്ങുമെന്നു റിപ്പോര്‍ട്ടുണ്ട്.