കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ 66 പേരെ കൊലപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള എഡിഎഫ് എന്ന സഖ്യകക്ഷി സേനയാണ് ഈ ഭീകരമായ ആക്രമണം നടത്തിയതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉഗാണ്ടൻ അതിർത്തിയോട് ചേർന്നുള്ള ഇരുമു പ്രദേശത്താണ് ആക്രമണം നടന്നത്. വലിയ കത്തികൾ ഉപയോഗിച്ചാണ് അക്രമികൾ ആളുകളെ കൊലപ്പെടുത്തിയത്. ആക്രമണകാരികൾ സ്ത്രീകളെ പോലും വെറുതെ വിട്ടില്ലെന്ന് പ്രാദേശിക സിവിൽ സൊസൈറ്റി പ്രസിഡന്റ് മാർസെൽ പാലുക്കു പറഞ്ഞു. എത്ര പേരെ തട്ടിക്കൊണ്ടുപോയി എന്നതിൽ കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. യുഎൻ മിഷൻ വക്താവ് ജീൻ ടോബി ഒകല ഈ ആക്രമണത്തെ രക്തപ്രവാഹം എന്നാണ് വിശേഷിപ്പിച്ചത്.
2019 മുതൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതും ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ സജീവമായി പ്രവർത്തിക്കുന്നതുമായ ഒരു ഉഗാണ്ടൻ ഇസ്ലാമിക ഗ്രൂപ്പാണ് എഡിഎഫ്.