ഹാനോയ്: വീണ്ടും ജനിതക മാറ്റം വന്ന വൈറസ് കോവിഡ് പ്രതിരോധത്തിന് പുതിയ വെല്ലുവിളിയാകുന്നു. ഇന്ത്യയിലും യു. കെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ വൈറസ് വിയറ്റ്‌നാമില്‍ കണ്ടെത്തി. വിയറ്റ്നാമിലെ ഗവേഷകരാണ് വൈറസിനെ തിരിച്ചറിഞ്ഞത്. വിയറ്റ്‌നാം ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു.
മറ്റ് കോവിഡ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. അത്യന്തം അപകടകരമായ വൈറസാണ് ഇതെന്നാണ് വിയറ്റ്നാം ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
കോവിഡിനെതിരെ
നിലവില്‍ മികച്ച പ്രതിരോധമാണ് വിയറ്റ്നാം നടത്തിവരുന്നത്. 6,856 പേര്‍ക്കാണ് ഇതുവരെ വിയറ്റ്‌നാമില്‍ പുതിയ ഇനം കോവിഡ് ബാധിച്ചത്. 47 പേര്‍ മരിച്ചു. വാക്സിനേഷന്‍ പ്രക്രിയ വിയറ്റ്നാമില്‍ പുരോഗമിക്കുകയാണ്.