" ഉണ്മ "


ഒരുകൊച്ചു വാക്കിനാലോ
ഒരു കൊച്ചു നോക്കിനാലോ
ഒരു തൂവൽ സ്പർശത്താലോ
സഹജനു സ്നേഹം പകരുമ്പോഴല്ലേ
നാഥാ ഞാനങ്ങിൽ അലിയുന്നത്..

അധരങ്ങൾ മൊഴിയുന്ന മുഖസ്തുതികൾ.
അതു ഹൃത്തിൽ മുളച്ചതല്ലെങ്കിൽ
കേൾക്കാൻ സുഖമെന്ന് തോന്നിയാലും
വാസ്തവം ഏറെ അകലെയല്ലേ..

കരുണയിൽ തിരിയിട്ട നോട്ടമല്ലേ
കടമിഴികോണിന്റെ
കപടതയെക്കാൾ
ആശ്വാസം പകരുന്ന ഭാവങ്ങളെ
മനസ്സിലെ പൂക്കളായ് വിടർത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.