അധ്യാപകന്റെ മര്‍ദനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നു; സംഭവം കാസര്‍കോട്ട്

അധ്യാപകന്റെ മര്‍ദനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നു; സംഭവം കാസര്‍കോട്ട്

കാസര്‍കോട്: അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി അഭിനവ് കൃഷ്ണയ്ക്കാണ് മര്‍ദനമേറ്റത്.

സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ അശോകന്‍ കുട്ടിയെ മര്‍ദിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. അസംബ്ലിക്കിടെ കുട്ടി കാല്‍കൊണ്ട് ചരല്‍ നീക്കിയതാണ് അശോകനെ പ്രകോപിപ്പിച്ചത്.

അസംബ്ലി കഴിഞ്ഞതിന് തൊട്ടുപിന്നാലെ മര്‍ദിച്ചുവെന്നാണ് അഭിനവ് പറയുന്നത്. എന്നാല്‍ അഭിനവ് ഒതുങ്ങി നില്‍ക്കാത്തതിനെ തുടര്‍ന്നാണ് മര്‍ദിക്കേണ്ടി വന്നത് എന്നാണ് അധ്യാപകന്റെ വാദം. അഭിനവിന്റെ മാതാപിതാക്കള്‍ പൊലീസിലും ബാലാവകാശ കമ്മിഷനിലും പരാതി നല്‍കി. കുട്ടി ചികിത്സയില്‍ തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.