ഐസക് ഹെര്‍സോഗ് ഇസ്രയേലിന്റെ 11-ാമത് പ്രസിഡന്റ്

ഐസക് ഹെര്‍സോഗ് ഇസ്രയേലിന്റെ  11-ാമത് പ്രസിഡന്റ്

ടെല്‍ അവീവ്: ഇസ്രയേലിന് പുതിയ പ്രസിഡന്റ്. മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി നേതാവായ ഐസക് ഹെര്‍സോഗ് ജൂതരാജ്യത്തിന്റെ 11-ാമത് പ്രസിഡന്റായി ചുമതലയേറ്റു. 120 പേരില്‍ 87 പേരുടെ വോട്ടുകള്‍ നേടിയാണ് ഐസക് തെരഞ്ഞെടുക്കപ്പെട്ടത്. എതിരാളിയായിരുന്ന മിറിയം പെരെറ്റ്‌സിന് 27 വോട്ട് മാത്രമാണ് ലഭിച്ചത്. നിലവിലെ പ്രസിഡന്റ് റുവെന്‍ റിവ്ലിന്റെ പിന്‍ഗാമിയായി ജൂലൈ ഏഴിനു ഹെര്‍സോഗ് അധികാരമേല്‍ക്കും.

ഒരു മുന്‍ പ്രസിഡന്റിന്റെ മകന്‍ അതേ ചുമതലയിലെത്തുന്ന വ്യക്തിയെന്ന അപൂര്‍വ്വതയാണ് ഐസക്കിന് സ്വന്തമായിയത്. ഐസക്കിന്റെ പിതാവ് കായിം ഹെര്‍സോഗ് ഇസ്രയേലിന്റെ ആറാമത്തെ പ്രസിഡന്റായിരുന്നു. 1983 മുതല്‍ 1993 വരെ പത്തുവര്‍ഷക്കാലം രാജ്യത്തിന്റെ പ്രഥമപൗരനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് കായിം ഹെര്‍സോഗ്. ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയായും ലേബര്‍പാര്‍ട്ടി നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015-ല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരേ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു.

ഇസ്രയേലിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിജീവികളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള നേതാവാണ് ഐസക് ഹെര്‍സോഗ്. രണ്ടാം ലെബനന്‍ യുദ്ധത്തില്‍ രാജ്യത്തിന്റെ വക്താവ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സാമൂഹിക ക്ഷേമ വകുപ്പിലും ജൂതസമൂഹ ക്ഷേമവകുപ്പിലും ഗൃഹനിര്‍മ്മാണം, വിനോദസഞ്ചാരം എന്നീ വകുപ്പിലും ക്യാബിനറ്റ് സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.