വാഷിംങ്ടണ്‍: ലോകത്ത് കോവിഡ് മഹാമാരിക്ക് കാരണമായ സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ പരീക്ഷണശാലയില്‍ നിന്ന് ചോര്‍ന്നതാണെന്ന പ്രചാരണം വീണ്ടും ശക്തമായ സാഹചര്യത്തില്‍ ചൈന ലോകത്തിന് 10 ട്രില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാരം നല്‍കണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന വീണ്ടും അന്വേഷിക്കണമെന്ന് സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. 'എന്നെ ആദ്യം എതിര്‍ത്ത എതിരാളികള്‍ പോലും ഞാന്‍ ശരിയായിരുന്നുവെന്നാണ് പറയുന്നത്. ചൈന നഷ്ടപരിഹാരമായി 10 ട്രില്യണ്‍ ഡോളര്‍ അമേരിക്കയ്ക്കും ലോകത്തിനുമായി നല്‍കണം' - ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.