ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 89,706 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 43,70,129 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,115 പേര് കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മരണ സംഖ്യ 73,890 ആയി ഉയര്‍ന്നു.
രോഗം ബാധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 8,97,394 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 33,98,845 പേര് രോഗമുക്തരായി.
മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്.