ഡെല്‍റ്റയുടെ വ്യാപനം: വീണ്ടും ലോക്ഡൗണ്‍ ആശങ്കയുമായി ബ്രിട്ടന്‍

ഡെല്‍റ്റയുടെ വ്യാപനം: വീണ്ടും ലോക്ഡൗണ്‍ ആശങ്കയുമായി ബ്രിട്ടന്‍

ലണ്ടന്‍: കോവിഡിന്റെ രണ്ടാം തരംഗത്തിനിടയാക്കിയ ആല്‍ഫ വകഭേദത്തേക്കാള്‍ വളരെ വേഗം പടര്‍ന്നു പിടിക്കുന്നതാണ് ഡെല്‍റ്റ വകഭേദമെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക്. സര്‍ക്കാരിന്റെ ശാസ്ത്ര വിഭാഗം ഉപദേഷ്ടാക്കളുടെ സ്ഥാപനമായ സേജ് ആണ് വ്യാപനശേഷി വര്‍ധിച്ചിരിക്കുന്ന വിവരം കണ്ടെത്തിയത്.

നിലവില്‍ ഡെല്‍റ്റ വകഭേദമാണ് ഇംഗ്ലണ്ടില്‍ പടര്‍ന്നുപിടിക്കുന്നതില്‍ ഭൂരിഭാഗവും. ഇതിന് മുന്‍പ് വന്ന ആല്‍ഫ വകഭേദത്തെ തുടര്‍ന്നായിരുന്നു ജനുവരിയില്‍ ഇംഗ്ലണ്ട് കോവിഡിലെ രണ്ടാം ലോക്ക്ഡൗണിലേക്ക് നീങ്ങിയത്. എന്നാല്‍ ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ബ്രിട്ടണ്‍ വീണ്ടുമൊരു ലോക്ഡൗണിലേക്ക് നീങ്ങുമോയെന്ന ആശങ്കയിലാണ്.

കോവിഡിനെതിരെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ആല്‍ഫ വകഭേദത്തെ പോലെ തന്നെ ഡെല്‍റ്റയെയും നേരിടാനാകുമെന്നും മന്ത്രി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.