ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്; എവിടെയൊക്കെ ദൃശ്യമാകും?

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്; എവിടെയൊക്കെ ദൃശ്യമാകും?

വാഷിംഗ്ടണ്‍: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് (ജൂണ്‍ 10) നടക്കും. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണമായോ മറയുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. മൂന്നു മിനിറ്റും 51 സെക്കന്‍ഡുമായിരിക്കും ഗ്രഹണത്തിന്റെ ദൈര്‍ഘ്യമെന്ന് നാസ അറിയിച്ചു.

കാനഡയിലെ ഒന്റാറിയോയില്‍ സൂര്യന്‍ ഉദിക്കുന്നതോടു കൂടിയാണ് ഗ്രഹണം ആരംഭിക്കുന്നത്. ഗ്രീന്‍ലാന്‍ഡ്, വടക്കന്‍ റഷ്യ എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഭാഗികമായി മാത്രമേ സൂര്യഗ്രഹണം കാണാനാകൂ.

യു.എസിന്റെ കിഴക്കുഭാഗം, വടക്കന്‍ അലാസ്‌ക, കാനഡയുടെ ഭൂരിഭാഗം, കരീബിയന്‍, യൂറോപ്പ്, ഏഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ ഭാഗികമായി സൂര്യഗ്രഹണം ദൃശ്യമാകും.

ഇന്ത്യയില്‍ അരുണാചല്‍ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളില്‍ മാത്രമാണ് സൂര്യഗ്രഹണം ദൃശ്യമാകുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.42 ന് ആരംഭിച്ച് വൈകുന്നേരം 6.41 വരെ തുടരും. പൂര്‍ണ സൂര്യഗ്രഹണത്തിന്റെ ദൈര്‍ഘ്യം ഏകദേശം മൂന്ന്് മിനിറ്റ് 51 സെക്കന്‍ഡ് ആയിരിക്കും. വടക്കുകിഴക്കന്‍ സൈബീരിയയില്‍ സൂര്യാസ്തമയത്തോടെയാണ് സൂര്യഗ്രഹണം അവസാനിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.