ജനീവ: ആഗോള തലത്തില്‍ വാക്‌സിനേഷനിലുള്ള അസമത്വം ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). സമ്പന്ന രാജ്യങ്ങള്‍ വാക്‌സിന്‍ സെന്ററുകള്‍ തുറക്കുകയും വലിയ അപകടസാധ്യതയില്ലാത്ത ചെറുപ്പക്കാര്‍ക്കു പ്രതിരോധ കുത്തിവയ്പ് നടത്തുകയും ചെയ്യുകയാണ്. എന്നാല്‍, ദരിദ്ര രാജ്യങ്ങളില്‍ വാക്‌സീന്‍ കിട്ടാനില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.
വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ ലോകമാകെ വ്യാപിക്കുന്നതിനാല്‍ ആഫ്രിക്കയില്‍ രോഗബാധയിലും മരണത്തിലും കഴിഞ്ഞയാഴ്ചത്തേക്കാള്‍ 40% വര്‍ധനവ് ഉണ്ടായെന്നു ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. അപകടകരമായ സ്ഥിതിയാണിത്. ആഗോള സമൂഹം എന്ന നിലയില്‍ നമ്മുടെ ലോകം പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.