ഫ്രാന്‍സിലെ ടൂര്‍ ഡി ഫ്രാന്‍സ് സൈക്കിള്‍ റേസിനിടെ അപകടം; മത്സരാര്‍ഥികള്‍ കൂട്ടത്തോടെ വീണു; വീഡിയോ

ഫ്രാന്‍സിലെ ടൂര്‍ ഡി ഫ്രാന്‍സ് സൈക്കിള്‍ റേസിനിടെ അപകടം; മത്സരാര്‍ഥികള്‍ കൂട്ടത്തോടെ വീണു; വീഡിയോ

പാരിസ്: ലോകത്തെ ഏറ്റവും ജനപ്രിയ കായികമേളകളിലൊന്നായ ഫ്രാന്‍സിലെ ടൂര്‍ ഡി ഫ്രാന്‍സ് സൈക്കിള്‍ റേസിനിടെ അപകടം. നിരവധി മത്സരാര്‍ഥികള്‍ക്കു പരുക്കേറ്റു. ആരാധകരുടെ അമിതാവേശത്തെ തുടര്‍ന്നാണ് റാലിക്കിടെ അപകടമുണ്ടായത്. സൈക്കിള്‍ റാലി നടക്കുന്ന പാതയ്ക്കരികില്‍ കാണികളിലൊരാള്‍ പിടിച്ചുനിന്ന ബാനറില്‍ തട്ടി ഒരു മത്സരാര്‍ഥി വീണതോടെയാണ് അപകടമുണ്ടായത്. പിന്നാലെ വന്ന മത്സരാത്ഥികള്‍ കൂട്ടത്തോടെ വീഴുകയായിരുന്നു.


മത്സരത്തിന്റെ തുടക്കത്തിലുണ്ടായ അപകടത്തെതുടര്‍ന്ന് വലിയൊരു വിഭാഗം മത്സരാഥികള്‍ക്കും റാലി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

ഇത്തവണത്തേത് 108-ാമത്തെ എഡിഷന്‍ ടൂര്‍ ഡി ഫ്രാന്‍സ് സൈക്കിള്‍ റാലിയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ ജൂലിയന്‍ അലാഫിലിപ്പും റാലിക്കിടെയുണ്ടായ അപകടത്തില്‍ വീണെങ്കിലും അദ്ദേഹം റാലി തുടരുകയും എട്ട് സെക്കന്റിന്റെ വ്യത്യാസത്തില്‍ വീണ്ടും ചാമ്പ്യനാകുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.