വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ശസ്ത്രക്രിയക്കായി റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍കുടലിലെ അസുഖബാധയെ തുടര്‍ന്നാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് മാര്‍പ്പാപ്പയെ റോമിലെ ജെമെല്ലി പോളി ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്.
എപ്പോഴാണ് ശസ്ത്രക്രിയയെന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വന്‍കുടലിലെ ചുരുക്കവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ക്കാണ് മാര്‍പ്പാപ്പയെ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം വ്യക്തമാക്കി.