റിയോ ഡി ജനീറോ: പത്ത് ദിവസമായി നിര്‍ത്താതെയുള്ള ഇക്കിളില്‍ കാരണം ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയെ സാവോ പോളോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ഇക്കിള്‍ അവസാനിപ്പിക്കാന്‍ ശസ്ത്രക്രിയ പരിഗണനയിലാണ്.
സാധാരണ നല്‍കുന്ന ചികിത്സ നല്‍കിയിട്ടും അസുഖം ഭേദമാക്കാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ആലോചിക്കുന്നത്. കുടലിലെ തടസമാണ് 24 മണിക്കൂറുള്ള ഇക്കിളിനു കാരണമെന്നാണ് നിഗമനം.
ജൂലൈ മൂന്നിന് നടന്ന ഡെന്റല്‍ ഇംപ്ലാന്റേഷന് ശേഷമാണ് തനിക്ക് ഇക്കിള്‍ പ്രശ്‌നം വന്നതെന്ന് പ്രസിഡന്റ് പറഞ്ഞിരുന്നു. ബ്രസീലിയയിലെ മിലിട്ടറി ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യം ചികിത്സ.