പാക് ഭീകരവാദികളെ ഇല്ലാതാക്കാന്‍ ചൈനീസ് മിസൈലുകള്‍ക്ക് സാധിക്കും: ഗ്ലോബല്‍ ടൈംസ്

പാക് ഭീകരവാദികളെ ഇല്ലാതാക്കാന്‍ ചൈനീസ് മിസൈലുകള്‍ക്ക് സാധിക്കും: ഗ്ലോബല്‍ ടൈംസ്

ബെയ്ജിങ്: ഭീകരവാദികളെ നിയന്ത്രിക്കാന്‍ പാകിസ്താന് സാധിക്കുന്നില്ലെങ്കില്‍ ചൈനീസ് മിസൈലുകള്‍ക്കത് സാധിക്കുമെന്ന് ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ പത്രാധിപര്‍ ഹു സിജിന്‍. ഇസ്ലാമാബാദില്‍ ചൈനീസ് പൗരന്മാര്‍ അടക്കമുള്ളവര്‍ യാത്രചെയ്ത ബസിന് നേരെ തീവ്രവാദി ആക്രമണം നടന്നിരുന്നു.

ഒന്‍പത് ചൈനീസ് തൊഴിലാളികള്‍ ഉള്‍പ്പെടെ 13 പേര്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടു. പിന്നാലെയാണ് പാകിസ്താനെതിരെ മുന്നറിയിപ്പുമായി ഹു സിജിന്‍ രംഗത്തെത്തിയത്. ജൂലായ് 14ന് നാല്‍പതോളം ചൈനീസ് എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ധരും യാത്ര ചെയ്ത ബസിന് നേരെയാണ് തീവ്രവാദി ആക്രമണമുണ്ടായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.