താലിബാന്‍ അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നത് പാക്ക് നിര്‍ദേശ പ്രകാരമെന്ന് റിപ്പോര്‍ട്ട്

താലിബാന്‍ അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നത് പാക്ക് നിര്‍ദേശ പ്രകാരമെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: പാക്കിസ്ഥാന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് താലിബാന്റെ പ്രവര്‍ത്തികളെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന 'ദി കാബൂള്‍ ടൈംസ്' പത്രമാണ് ഇതുസംബന്ധിച്ച മുഖപ്രസംഗം എഴുതിയത്.

നിലവില്‍ ജിഹാദിന്റെ പേരില്‍ കൊലയും നശീകരണവുമാണ് താലിബാന്‍ നടത്തുന്നത്. താലിബാന്‍ പാക്ക് ഉത്തരവുകള്‍ നടപ്പാക്കുകയാണെന്നും കാബുള്‍ ടൈംസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. താലിബാന്‍ നേതാക്കള്‍ പാക്കിസ്ഥാനില്‍ സ്വാതന്ത്ര്യത്തോടെ ഇറങ്ങി നടക്കുന്നതും പ്രാര്‍ഥനകളില്‍ പണം ആവശ്യപ്പെടുന്നതും പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം പാക്കിസ്ഥാനില്‍ കൊണ്ടുവന്ന് താലിബാന്‍ സംസ്‌കാരം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. താലിബാന്‍ നേതാക്കള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ പാക്കിസ്ഥാന്‍ നല്‍കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.