മങ്കി ബി വൈറസ്; ആദ്യ മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു

മങ്കി ബി വൈറസ്; ആദ്യ മരണം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു

ബീജിങ്: മങ്കി ബി വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത് ചൈന. 53 വയസുകാരനായ മൃഗഡോക്ടറാണ് മരിച്ചത്. ചത്ത രണ്ട് കുരങ്ങുകളെ ഡോക്ടര്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടറും രോഗബാധിതനായി. ഒരു മാസത്തിന് ശേഷം ഇയാള്‍ പനി, ഛര്‍ദ്ദി, ന്യൂറോളജിക്കല്‍ തകരാറുകള്‍ എന്നിവ അടക്കമുള്ള രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഡോക്ടര്‍ക്ക് രോഗം ബാധിച്ചത്.

മരിച്ച ഡോക്ടറുടെ കുടുംബാംഗങ്ങള്‍ വൈറസില്‍ നിന്നും സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും മേയ് 27ന് ഡോക്ടര്‍ മരിക്കുകയായിരുന്നു. മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് മങ്കി ബി വൈറസ് ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

ഏപ്രില്‍ മാസത്തില്‍ തന്നെ ഡോക്ടറുടെ സെറിബ്രോസ്‌പൈനല്‍ സ്രവങ്ങള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. അതേസമയം, ഡോക്ടറുടെ കുടുംബാംഗങ്ങളുടെ സ്രവങ്ങള്‍ പരിശോധിച്ചതില്‍ എല്ലാവര്‍ക്കും നെഗറ്റീവായിരുന്നു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ശാരീരിക സ്രവങ്ങളിലൂടെയും പകരുന്ന രോഗമാണ് മങ്കി ബി വൈറസ്. 70 മുതല്‍ 80 ശതമാനം വരെ മരണനിരക്കും ഈ രോഗത്തിനുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.