വില്ലിങ്ടൺ: ന്യൂസിലണ്ടിലെ ഹാമിൽട്ടൺ രൂപത അധ്യക്ഷൻ ബിഷപ്പ് സ്റ്റീവ് ലോവയുടെ പേരിൽ പല വ്യാജ അക്കൗണ്ടുകൾ പ്രചരിക്കുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ടുകൾ പ്രചരിക്കുന്നത്.
സഭാ നേതൃത്വത്തിൽ നിന്ന് ഉള്ളതാണെന്ന വ്യാജേന ആളുകളുമായി ബന്ധപ്പെട്ട് വ്യക്തിപരമായ രേഖകൾ ഇത്തരം ഗ്രൂപ്പുകൾ ശേഖരിക്കുന്നു. ഡോക്ടറേറ്റ് നൽകാം എന്ന വ്യാജേന നിരന്തരം ഇവരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നു.
വ്യക്തിപരമായ വിവരങ്ങൾ ചോദിക്കുകയും ആളുകളുടെ വിലാസത്തിലേക്ക് പല തരം സമ്മാനങ്ങൾ അയക്കാം എന്നും വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇവർക്ക് യാതൊരു ഔദ്യോഗിക അംഗീകാരവും സഭാ ആസ്ഥാനത്ത് നിന്നില്ല. ഇപ്രകാരമുള്ള ഇമെയിൽ സന്ദേശങ്ങളോട് ജാഗ്രത പുലർതണമെന്നു ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഏഷ്യൻ രാജ്യങ്ങളിലെ ആളുകൾ ഇതിനെ കുറിച്ച് കൂടുതൽ ശ്രദ്ധാലുക്കൾ ആയിരിക്കണം.
secretaryva, secretary12, secretary 123, തുടങ്ങിയ ഇമെയിൽ ഐഡികളിൽ നിന്നാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ വരുന്നത്.