വെരാക്രൂസില്‍ അബോര്‍ഷന് അനുമതി: ആഹ്ലാദിച്ച് അഴിഞ്ഞാടിയ മെക്‌സിക്കന്‍ ഫെമിനിസ്റ്റുകള്‍ കത്തീഡ്രല്‍ ദേവാലയം ആക്രമിച്ച് വികൃതമാക്കി

വെരാക്രൂസില്‍ അബോര്‍ഷന് അനുമതി: ആഹ്ലാദിച്ച് അഴിഞ്ഞാടിയ മെക്‌സിക്കന്‍ ഫെമിനിസ്റ്റുകള്‍ കത്തീഡ്രല്‍ ദേവാലയം ആക്രമിച്ച് വികൃതമാക്കി

ഗര്‍ഭസ്ഥ ശിശുക്കളെ അബോര്‍ഷനിലൂടെ ഇല്ലാതാക്കുന്നത് കുറ്റകരമല്ലാതാക്കുന്ന നിയമ ഭേദഗതി ഇക്കഴിഞ്ഞ ജൂലൈ 20 നാണ് വെരാക്രൂസ് കോണ്‍ഗ്രസ് പാസാക്കിയത്. നിശബ്ദ ജീവനെ അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ കൊല്ലുന്നതിനെ 25 പേര്‍ അനുകൂലിച്ചപ്പോള്‍ 13 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. ഒരാള്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു.

മെക്‌സിക്കോ സിറ്റി: ഭ്രൂണഹത്യ കുറ്റകരമല്ലാതാക്കിയ നടപടിക്ക് പിന്നാലെ മെക്‌സികോയിലെ ഫെമിനിസ്റ്റുകള്‍ നടത്തിയ ആഹ്ലാദ പ്രകടനത്തില്‍ കത്തോലിക്കാ ദേവാലയം ആക്രമിയ്ക്കപ്പെട്ടു. മെക്‌സിക്കന്‍ സംസ്ഥാനമായ വെരാക്രൂസിലാണ് 12 ആഴ്ചകള്‍ വരെയുള്ള ഭ്രൂണഹത്യ കുറ്റകരമല്ലാതാക്കുന്നതിന് ഭരണകൂടം അംഗീകാരം നല്‍കിയത്.

തുടര്‍ന്ന് ഫെമിനിസ്റ്റുകള്‍ നടത്തിയ ആഹ്ലാദ പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാട്ടമായി മാറുകയായിരുന്നു. തലസ്ഥാന നഗരമായ സാലാപായിലെ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയത്തിന്റെ പുറംഭിത്തിയില്‍ അബോര്‍ഷന്‍ അനുകൂലികള്‍ പച്ചനിറം ഉപയോഗിച്ച് വികൃതമാക്കുകയും ''നിയമപരമായ ഭ്രൂണഹത്യ, അതിപ്പോള്‍ നിയമമായിരിക്കുന്നു'' എന്നെഴുതുകയും ചെയ്തു.

ഗര്‍ഭസ്ഥ ശിശുക്കളെ അബോര്‍ഷനിലൂടെ ഇല്ലാതാക്കുന്നത് കുറ്റകരമല്ലാതാക്കുന്ന നിയമ ഭേദഗതി ഇക്കഴിഞ്ഞ ജൂലൈ 20 നാണ് വെരാക്രൂസ് കോണ്‍ഗ്രസ് പാസാക്കിയത്. നിശബ്ദ ജീവനെ അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ കൊല്ലുന്നതിനെ 25 പേര്‍ അനുകൂലിച്ചപ്പോള്‍ 13 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. ഒരാള്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു.

മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രാഡോറിന്റെ മോറേന പാര്‍ട്ടി പ്രതിനിധിയായ മോണിക്കാ റോബിള്‍സാണ് പ്രമേയം കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. അതേസമയം ഭ്രൂണഹത്യ അനുകൂലവാദത്തെയും ദേവാലയം അലങ്കോലമാക്കിയ നടപടിയെയും ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ടു സാലാപാ അതിരൂപതയും പ്രോലൈഫ് സംഘടനകളും രംഗത്തെത്തി.

ഗര്‍ഭ ധാരണം മുതല്‍ സ്വഭാവിക മരണം വരെ ജീവിക്കുവാനുള്ള മനുഷ്യന്റെ അവകാശത്തെ സംരക്ഷിക്കുമെന്ന് സംസ്ഥാന ഭരണഘടനയുടെ നാലാം പട്ടികയില്‍ ഉറപ്പു നല്‍കിയിരിക്കുന്നത് ചൂണ്ടിക്കാട്ടിയ പ്രോലൈഫ് നേതാക്കള്‍ അബോര്‍ഷന്‍ കുറ്റകരമല്ലാതാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കുറ്റപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.