ഓഗസ്റ്റ് ആറു മുതല്‍ ഇറ്റലിയില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം

ഓഗസ്റ്റ് ആറു മുതല്‍ ഇറ്റലിയില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം

റോം: അടുത്ത മാസം ആറു മുതല്‍ ഇറ്റലിയില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം. പൊതു ഗതാഗത സംവിധാനങ്ങള്‍ അടക്കം ഉപയോഗിക്കുന്നതിന് ഇത് ആവശ്യമാണ്. കുറഞ്ഞത് ആദ്യ ഡോസ് വാക്സിന്‍ എങ്കിലും എടുത്തവര്‍ക്ക് ഗ്രീന്‍ പാസ് ലഭിക്കും.

ട്രെയിന്‍, വിമാനയാത്രകള്‍, ഇന്‍ഡോര്‍ കായിക മത്സരങ്ങള്‍, സംഗീതക്കച്ചേരികള്‍, ട്രേഡ് ഷോകള്‍, മീറ്റിംഗുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനും റെസ്റ്റോറന്റുകള്‍, ബാറുകള്‍ തുടങ്ങി അടഞ്ഞ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും ഗവണ്‍മെന്റ് ഇറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ച് ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്.

രാജ്യത്ത് കോവിഡ് രോഗബാധ കുറക്കുക, വാക്സിന്‍ എടുത്തവരുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.