നജ്റാന്‍: സൗദി അറേബ്യയിലെ നജ്റാനിൽ കോവിഡ് ബാധിച്ച് ഏഴു മാസം ഗര്‍ഭിണിയായിരുന്ന മലയാളി നേഴ്സ് മരണപെട്ടു. ഷെറോറ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന അമൃത മോഹൻ (31) ഇന്ന് പുലർച്ചെ അഞ്ചു മണിക്കാണ് അന്ത്യം സംഭവിച്ചത്. കോട്ടയം വൈക്കം ,കൊതോറ സ്വദേശിനിയാണ്. അമൃതയുടെ മരണം സൗദിയിലെ മലയാളി സമൂഹത്തെ വേദനയിലാഴ്ത്തി .
കിംഗ് ഖാലിദ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഏഴു മാസം ഗർഭിണിയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം ഇന്നലെ രാത്രി പരാജയപ്പെട്ടിരുന്നു. ഭർത്താവ് അവിനാശ് മോഹൻദാസ്.നാട്ടിലാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കില്ല അമൃത മോഹനെ അവസാനമായി ഒന്ന് കാണാനുളള ഭർത്താവിൻ്റെ ആഗ്രഹം ആശുപത്രി അധികാരികളെ അറിയിച്ചിട്ടുണ്ട്. അതിനായുളള പരിശ്രമങ്ങൾ യുഎൻഎ (യുനൈറ്റഡ് നേഴ്സസ് അസോസിയേഷന്‍) നേത്രുത്വത്തില്‍ ശ്രമം നടത്തുന്നുണ്ട്.
എം.പി ആൻ്റോ ആൻ്റണി, ഇന്ത്യൻ എംബസി അധികൃതർ, അംബാസഡർ എന്നിവരെ ബന്ധപ്പെട്ട് വരുന്നതായി പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചി, സഹപ്രവർത്ത കരായ ഷമീം നരിക്കുനി, ഇസ്മായീൽ ഷറൂറ എന്നിവർ അറിയിച്ചു.
അഞ്ചു വർഷമായി ഷറൂറ ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്ത് വരികയായിരുന്നു അമൃത പട്ടന്തറ മോഹൻ കനകമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ് അവിനാശ്. അമൃതാ മോഹന്‍റെ നിര്യാണത്തില്‍ യു എന്‍ എ യും പ്ലീസ് ഇന്ത്യയും അനുശോചനം അറിയിച്ചു.