വരം(കവിത)

വരം(കവിത)

ഒരുപാട് നോവുകൾ ചേർത്ത് വച്ച് 
നാളേറെയായ് നടക്കുന്നു ഞാൻ, 
വേരറ്റ ചിന്തകൾ 
മുറിയുന്ന വാക്കുകൾ മങ്ങിയ കാഴ്ചകൾ...,

പിഴച്ച വാക്കുകൾ ദുശ്ചിന്തകൾ 
നേരിൻ്റെ കരൾ കൊത്തിപ്പറിക്കും
ഇരുൾ ഹസ്തങ്ങൾ...

വാക്കിലൊരു വരമുണ്ടെങ്കിൽ 
എല്ലാം ചുട്ടുചാമ്പലാക്കിടും ഞാൻ... 
വാക്കിലൊരു വരമുണ്ടെങ്കിൽ 
വിഷപ്പാല് ചുരത്തിയിഴയും 
സർപ്പപത്തികൾ 
ശപിച്ചു ചാരമാക്കിടും ഞാൻ....

വാക്കിലൊരു വരമുണ്ടെങ്കിൽ
മണ്ണും മനസ്സും വകഞ്ഞു കീറും 
ക്രൂര ധ്രംഷ്ടകൾ പറിച്ചെറിയും ഞാൻ ...

ഒടുവിലൊരു നാൾ 
സൂര്യനും ചന്ദ്രനും 
താരകങ്ങളും മാത്രം
വെളിച്ചമായ് ഉയർന്ന് നിൽക്കും.

വാക്കിലൊരു വരമുണ്ടെങ്കിലെല്ലാം
പിന്നെയും പണിതുയർത്തും ഞാൻ... 
പിന്നെ നോവുകൾ മാറി മനസ്സൊന്നു ചിരിക്കട്ടെ...

✍ ജോസഫ് പുലിക്കോട്ടിൽ .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.