യു.എസ് നാവികസേനാ ഹെലികോപ്റ്റര്‍ പസഫിക് സമുദ്രത്തില്‍ തകര്‍ന്നു വീണു; അഞ്ച് പേരെ കാണാതായി

 യു.എസ് നാവികസേനാ ഹെലികോപ്റ്റര്‍ പസഫിക്  സമുദ്രത്തില്‍ തകര്‍ന്നു വീണു; അഞ്ച്  പേരെ കാണാതായി


വാഷിങ്ടണ്‍: അമേരിക്കന്‍ നാവികസേനാ ഹെലികോപ്റ്റര്‍ പസഫിക് സമുദ്രത്തില്‍ തകര്‍ന്നു വീണ് അഞ്ചു പേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. മറ്റ് അഞ്ച് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സാന്‍ഡിയാഗോ തീരത്തു നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.

വിമാന വാഹിനിക്കപ്പലായ യു.എസ്.എസ് ഏബ്രഹാം ലിങ്കണില്‍ നിന്നു പറന്നുയര്‍ന്ന എംച്ച്-60 എസ് ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്.വിവിധ തീരദേശ സേനകളുടെയും നാവിക ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി സാന്‍ഡിയാഗോ മേഖലയിലെ മൂന്നാം കപ്പല്‍പ്പടയുടെ വക്താവായ ലെഫ്റ്റനന്റ് സാം ബോയ്ല്‍ അറിയിച്ചു. അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ആളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ നാവികസേന പുറത്തുവിട്ടിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.