പ്രക്ഷോഭത്തില്‍ കത്തിയമര്‍ന്ന് നേപ്പാളിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍; ഏഴ് വര്‍ഷത്തെ പ്രയത്നം മണിക്കൂറുകള്‍ക്കുള്ളില്‍ ചാരമായി

പ്രക്ഷോഭത്തില്‍ കത്തിയമര്‍ന്ന് നേപ്പാളിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍; ഏഴ് വര്‍ഷത്തെ പ്രയത്നം മണിക്കൂറുകള്‍ക്കുള്ളില്‍ ചാരമായി

കാഠ്മണ്ഡു: നേപ്പാളിലെ പ്രക്ഷോഭത്തില്‍ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ ഹില്‍ട്ടണ്‍ കഠ്മണ്ഡു കത്തിയമര്‍ന്നു. ഏഴ് വര്‍ഷത്തെ പ്രയത്നത്തിന് ശേഷം 800 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഹോട്ടല്‍ 2024 ജൂലൈയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 64 മീറ്റര്‍ ആണ് ഹോട്ടലിന്റെ ഉയരം. വിവിധ വിഭാഗങ്ങളിലായി ഏകദേശം 176 മുറികളും ഇവിടെയുണ്ടായിരുന്നു.

അഞ്ച് റെസ്റ്റോറന്റുകള്‍, സ്പാ, ജിം, പരിപാടികള്‍ നടത്താനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം ഹോട്ടലിന്റെ സവിശേഷതകളായിരുന്നു. ഹോട്ടല്‍ കത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. തീപിടിത്തത്തില്‍ ഹോട്ടലിലെ ജനലുകള്‍ പൂര്‍ണമായും തകര്‍ന്നതായാണ് വിവരം. മുന്‍ഭാഗവും ഉള്‍വശവും പൂര്‍ണമായും കത്തി നശിച്ചു. കാഠ്മണ്ഡു നഗരത്തിന്റെയും മഞ്ഞുമലകളുടെയും 180 ഡിഗ്രിയിലുള്ള വിശാലമായ കാഴ്ചകള്‍ കാണാമായിരുന്ന ഹോട്ടലാണ് കത്തി നശിച്ചത്.

ഭൂകമ്പ സാധ്യതകള്‍ കണക്കിലെടുത്ത് ശക്തമായ പ്രതിരോധശേഷിയോടെയാണ് ഹില്‍ട്ടണ്‍ രൂപകല്‍പ്പന ചെയ്തിരുന്നത്. ഭൂകമ്പങ്ങളെ ചെറുക്കാന്‍ ഷിയര്‍ ഭിത്തികളും ഡാംപിങ് സംവിധാനങ്ങളും കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്നലെ സുപ്രീം കോടതിയും പാര്‍ലമെന്റ് മന്ദിരവും പ്രതിഷേധക്കാര്‍ അഗ്‌നിക്ക് ഇരയാക്കിയിരുന്നു. ഇന്ന് നിരവധി ജയിലുകള്‍ കത്തിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.