വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ കോവിഡ് ബാധിതരുടെയും മരണ നിരക്കും എണ്ണം അനുദിനം വര്‍ധിക്കുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,95,000ലേക്ക് അടുക്കുകയാണ്. നിലവില്‍ 194,032 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്.
6,514,231 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 3,796,760 പേര് രോഗമുക്തി നേടി. കലിഫോര്‍ണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഇല്ലിനോയിസ്, അരിസോണ, ന്യൂജഴ്സി, നോര്‍ത്ത് കരോലിന, ടെന്നിസി എന്നീ സംസ്ഥാനങ്ങള്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന പത്ത് സംസ്ഥനങ്ങള്‍.