ഒറ്റക്കെട്ടായി നിന്ന് ഭീകരതയ്ക്കു തിരിച്ചടി നല്‍കാന്‍ ആഹ്വാനം ചെയ്ത് ജോ ബൈഡന്‍

 ഒറ്റക്കെട്ടായി നിന്ന് ഭീകരതയ്ക്കു തിരിച്ചടി നല്‍കാന്‍ ആഹ്വാനം ചെയ്ത് ജോ ബൈഡന്‍


ന്യൂയോര്‍ക്ക് :വൈജാത്യങ്ങള്‍ മാറ്റിവച്ച് ഒറ്റക്കെട്ടായി നിന്ന് ഭീകരതയ്ക്കു തിരിച്ചടി നല്‍കാന്‍ ഏവരും തയ്യാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യത്തിനു നല്‍കിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഈ അഭ്യര്‍ത്ഥന നടത്തിയത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ട 90 രാജ്യങ്ങളില്‍ നിന്നുളള പൗരന്മാര്‍ക്ക് പ്രസിഡന്റ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നിങ്ങളെയും നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരെയും അമേരിക്ക സ്മരിക്കുന്നു- ബൈഡന്‍ പറഞ്ഞു. ഭീകരാക്രമണത്തിന് ഇരയായ സുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹം 20 ാം വാര്‍ഷിക വേളയില്‍ പങ്കുവെച്ചു.

ഭീകരാക്രമണത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെയും, ഇതിനിടെ ജീവത്യാഗം ചെയ്തവരേയും ബൈഡന്‍ വാഴ്ത്തി. സുരക്ഷാ സേന, പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കിയ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരെയും, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വ്വവും ത്യജിച്ചവരെയും ഈ നിമിഷം ആദരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.പ്രഥമ വനിത ജില്‍ ബൈഡന്‍ ദുരന്ത സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.