ഇന്ദ്രന്‍സ് മുഖ്യവേഷത്തിലെത്തുന്ന 'നല്ലവിശേഷം' ഒടിടി റിലീസിന് എത്തുന്നു. പ്രകൃതി പരിപാലനത്തെയും ജലസംരക്ഷണത്തെയും കുറിച്ചുളള നല്ല സന്ദേശം നല്‍കുന്ന ചിത്രമാണ് നല്ല വിശേഷം.
വരും തലമുറയ്ക്കു വേണ്ടി ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെയും പ്രകൃതിയെ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത എത്രത്തോളം പ്രധാനമാണെന്ന സന്ദേശം വിളിച്ചോതുകയാണ് ചിത്രത്തിലൂടെ.
ഇന്ദ്രന്‍സ്, ശ്രീജി ഗോപിനാഥന്‍,ബിജു സോപാനം, ചെമ്പിൽ അശോകന്‍, ബാലാജി ശര്‍മ്മ, ദിനേശ് പണിക്കര്‍, കാക്കമുട്ട ശശികുമാര്‍, കലാഭവന്‍ നാരായണന്‍കുട്ടി, തിരുമല രാമചന്ദ്രന്‍, ചന്ദ്രന്‍, മധു, അപര്‍ണ നായര്‍ , അനീഷ ,സ്‌റ്റെല്ല, ബേബി വര്‍ഷ , ശ്രീജ വയനാട്, രഞ്ജു നിലമ്പൂർ തുടങ്ങിയവർ അഭിനയിക്കുന്നു.
ബാനര്‍, നിര്‍മ്മാണം പ്രവാസി ഫിലിംസ്, കഥ-സംവിധാനം അജിതന്‍, ഛായാഗ്രഹണം നൂറുദ്ദീന്‍ ബാവ, തിരക്കഥ-സംഭാഷണം വിനോദ് കെ വിശ്വന്‍, എഡിറ്റിംഗ് സുജിത്ത് സഹദേവ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, കല രാജീവ്, ചമയം മഹേഷ് ചേര്‍ത്തല, കോസ്റ്റ്യും അജി മുളമുക്ക്, കോറിയോഗ്രാഫി കൂള്‍ ജയന്ത്, ഗാനരചന ഉഷാമേനോന്‍ (മാഹി), സംഗീതം സൂരജ് നായര്‍, റെക്സ്, സൗണ്ട് എഫക്‌ട് സുരേഷ് സാബു, പശ്ചാത്തലസംഗീതം വിനു തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാം സരസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ സതീഷ്, യൂണിറ്റ് ചിത്രാഞ്ജലി, പി ആര്‍ ഒ അജയ് തുണ്ടത്തില്‍.