ഊശാന്താടി (നർമഭാവന-3)

ഊശാന്താടി (നർമഭാവന-3)

മുക്കൂർ കവലയിലെ പഞ്ചനക്ഷത്ര
ചായക്കടയിൽ, മൂടൽമഞ്ഞിന്റെ മുന്തിയ
മറ നീക്കി, വെളിച്ചം കാണാറായി..!!
കടയിലേക്ക് ജനപ്രവാഹം. ഇളകുന്ന
ബഞ്ചിന്മേൽ അപ്പുണ്ണി സ്ഥൂലം ഉറപ്പിച്ചു .
കുടിയും,തീറ്റയുംആവശ്ശ്യപ്പെട്ടു!
കടയുടെ മുന്നിൽ ഓഛാനിച്ചുനിൽക്കുന്ന,
വേലയില്ലാത്ത പാവം ക്ഷുരകനെ,എല്ലാവരും
കണ്ടിട്ടും.., `കണ്ടതും മിണ്ടണ്ടായെന്ന്..',
ഊനിളകിയ ഊണുമേശയിൽ താളമിട്ടു..!
`കുഞ്ഞേ.., അങ്ങുന്നേ.., ഈ പാവം
മൂപ്പർക്ക്, ഒരു കാലിചായേം, ഒരു ദോശേം
പറയാമോ..? ഇന്നലെ പട്ടിണിയായിരുന്നു'.
`മുടീം, താടിം.. മുറിച്ച് മിനുക്കിത്തരാം.,
നല്ല രാശിയുള്ള ചെന്നൈ കത്തിയാ..'!
ആ യാചന.., അവിടെ ബധിരവിലാപമായി,
മൂടൽമഞ്ഞിൽ അലിഞ്ഞു..!!
തന്റെ താന്തോന്നിയായ മൈനക്കുള്ള
അരചായയും, ഒരു ദോശയുമായി,
അയാൾ വീട്ടിലേക്ക് പോകുകയായി...!!
ഊശാന്താടിയിൽ.., തലോടൽ തുടരുന്നു!
ചായക്കടക്കാരൻ കുട്ടായി, മനസ്സോടെ,
അമ്പിട്ടൻചേട്ടന്, നീരാഹാരം നൽകി..!
ഏമ്പക്കം വഴിപാടായി....!!
അമ്പിട്ടൻമൂപ്പന്.., ഒരല്പം ആശ്വാസം..!!

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.