യുഎ ഇ-ഇസ്രായേൽ, ചരിത്രപരമായ കൂട്ടുകെട്ട്‌

യുഎ ഇ-ഇസ്രായേൽ, ചരിത്രപരമായ കൂട്ടുകെട്ട്‌

 ഗള്‍ഫ്‌ ഇസ്രായേല്‍ ബന്ധത്തിന്‌ പുതുചരിത്രം സൃഷ്ടിച്ചുകൊണ്ട്‌ ചരിത്രത്തില്‍ ആദ്യമായി ഇസ്രായേലില്‍ നിന്ന്‌ യുണൈറ്റഡ്‌ അറബ്‌ എമിറേറ്റിലേക്കുള്ള ആദ്യ ഓദ്യോഗിക വിമാനം ഓഗസ്റ്റ്‌ 31 ന്‌ രാജ്യതലസ്ഥാനമായ അബുദാബിയില്‍ വന്നിറങ്ങി. ഇത്‌ ആദ്യമായി സൗദി  അറേബിയയുടെ വ്യോമ മേഖലയിലൂടെയായിരുന്നു US, ഇസ്രായേല്‍ പ്രതിനിധികള്‍ സഞ്ചരിച്ച ഇസ്രായേല്‍ വിമാനത്തിന്റെ യാത്ര.

UAE യോടുള്ള ബഹുമാനാര്‍ത്ഥം യുഎഇയുടെ അന്താരാഷ്ട്ര ഡയലിംഗ്‌ കോഡായ 971 കൂടി ഉള്‍പ്പെടുത്തി LY971 എന്ന നമ്പറാണ്‌ വിമാനത്തിന്‌ നല്‍കിയിരുന്നത്‌. ഹീബ്രു, അറബിക്‌, ഇംഗ്ലീഷ്‌ ഭാഷകളില്‍ സമാധാനം എന്ന്‌ രേഖപ്പെടുത്തിയ വിമാനത്തില്‍ ഡൊണാള്‍ഡ്‌ ട്രംപിന്റെ മരുമകനും മുതിര്‍ന്ന ഉപദേശകനുമായ ജാരെഡ്‌ കുഷ്നര്‍, യുഎസ്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌  Robert O’Brien, ഇസ്രായേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ മെയർ ബെന്‍-ഷബ്ബത്ത്‌ എന്നിവരും മാധ്യമ പ്രതിനിധികളുമാണ്‌ ഉണ്ടായിരുന്നത്‌.

UAE ഇസ്രായേല്‍ സമാധാനക്കരാറിന്റെ ഭാഗമായി ഇസ്രായേലിനു വിലക്കേര്‍പ്പെടുത്തിക്കൊണ്ട്‌ 1972 ല്‍ പുറപ്പെടുവിച്ച ബഹിഷ്കരണ നിയമം UAE റദ്ദാക്കി UAE President Hiss Highness Shk Khaleefa Bin Zayed Al Nahyan  ഉത്തരവിട്ടു.

സി ന്യൂസ് ലൈവിന് വേണ്ടി  ദുബായില്‍നിന്നും ബിജു കെ ബേബി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.