ന്യൂയോര്‍ക്ക്: ദീപാവലി ആഘോഷത്തിനു ന്യൂയോര്‍ക്ക് നഗരം തുടക്കമിട്ടത് ഹഡ്‌സണ്‍ നദിക്ക് മുകളിലൂടെയുള്ള വര്‍ണ്ണാഭമായ കരിമരുന്നു പ്രയോഗവുമായി.അമേരിക്കന്‍ സമയം പുലര്‍ച്ചെ മൂന്നിനായിരുന്നു നഗരത്തെ ആവേശത്തിലാഴ്ത്തി അമിട്ടുകള്‍ മാനത്ത് പൊട്ടി വിരിഞ്ഞത്. മൂന്ന് ദിവസത്തെ ആഘോഷമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ന്യൂയോര്‍ക്കിനെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് അംഗം കരോലിന്‍ മലോണി ദീപാവലി ഫെഡറല്‍ ഹോളിഡേ ആക്കുന്നതിനുള്ള ബില്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ ഇന്ത്യാസ്‌പോറ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജീവ് ജോഷിപുരയ്ക്കൊപ്പം കോണ്‍ഗ്രസ് അംഗം റോ ഖന്ന, കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരുടെ പിന്തുണ ഈ നീക്കത്തിനുണ്ട്.
യു.എസില്‍ താമസിക്കുന്ന ഇന്ത്യക്കാരെ ദീര്‍ഘകാലമായി പിന്തുണയ്ക്കുന്ന വ്യക്തിയാണ് കരോലിന്‍ മലോണി.ബില്ലിന് അംഗീകാരം ലഭിച്ചാല്‍ ഫെഡറല്‍ സ്ഥാപനങ്ങള്‍ക്ക് ദീപാവലി ദിനത്തില്‍ അവധിയായിരിക്കും; അമേരിക്കയിലെ 12-ാമത്തെ ഫെഡറല്‍ അവധി ദിനം. 2016 മുതല്‍ ദീപാവലി സ്മരണിക സ്റ്റാമ്പ് സ്റ്റാമ്പ് യു എസില്‍ പ്രചാരത്തിലുണ്ട്.