ഒരു നാടൻ ഗാർഹികപീഡനം - ഭാഗം-2 (നർമഭാവന 2)

ഒരു നാടൻ ഗാർഹികപീഡനം - ഭാഗം-2  (നർമഭാവന 2)

ജില്ലാഭരണാധികാരി.. `144' പ്രഖ്യാപിച്ചു..!!
വാരാന്ത്യത്തിൽ, `അശ്രുജനികവാതകം'
പൊട്ടിച്ച് വാനരപ്പടയെ തുരത്തി..!
പക്ഷേ എങ്ങോട്ട്..??
ചുറ്റോടുചുറ്റും നോക്കിക്കൊണ്ട്, വാനരർ..,
`വാടാ രാമാ.., പോടാ രാമാ..' കളിച്ചു..!
വാനരപ്പട..,നാഗമ്പടത്തുള്ള `കാജാബീഡി'
നിർമ്മാണശാലയുടെ കൂരപ്പുറത്ത് തമ്പടിച്ചു.
പരസഹസ്രം കാജാബീഡിക്കുറ്റികൾ....
ഞുള്ളിപ്പെറുക്കി, നെരിപ്പോടാക്കി...!
അതിനുചുറ്റും, വാനരപ്പട തുള്ളിച്ചാടി..!
`കുഞ്ഞച്ചാ.., കൂഞ്ഞമ്മേ.. നാത്തൂനേ...
പകരം ഞങ്ങൾ ചോദിക്കും..'
മർക്കടമുഷ്ടികൾ, ഇഷ്ടികപോലെ
വായുവിൽ ചാഞ്ചാടി..!!!

മൂത്തവരെല്ലാം മുഴുവൻ ബീഡി ആസ്വദിച്ചു!
കണ്ണീർവാതകത്തിന്റെ പ്രതികാരം, അവർ
മറക്കാതെ, അടിവരയിട്ട് മനസ്സിൽ കുറിച്ചിട്ടു!
വാനരക്കൂട്ടം, നാട്ടുകാരേ, കബഡി കളിപ്പിച്ചു!
പെട്ടെന്ന് റെയിൽവേസ്റ്റേഷന്റെ ഭാഗത്തേക്ക്,
പാത്തും പതുങ്ങിയും, അവർ നീങ്ങുന്നു.
എറണാകുളം പാസഞ്ചർ ട്രയിൻ, കൂവി
വന്ന ക്ഷീണത്താൽ, അണപ്പോടെ നിന്നു.!
കരിമുകിൽ, മുത്തുമണികളായിട്ട് പതിച്ചു...!
സമീപത്തുള്ള തട്ടുകടയെ ഗൌനിക്കാതെ,
ഏവരും സ്റ്റേഷനു പുറത്തേക്ക് പാഞ്ഞു..!
തട്ടുകടയുടെ ഓരമായി, ഒരല്പം കാലൊടിഞ്ഞ
നീണ്ഡപീഠം.! പണ്ടത്തേ ത്രാസ്സ് ആടുമ്പോലെ,
അങ്ങോട്ടും..ഇങ്ങോട്ടും..ആട്ടം തുടരുന്നു..!!
ഒരാൾക്കുമാത്രമേ, ആ നീണ്ഡപീഠത്തേൽ
ഇരിക്കുവാൻ അവകാശമുള്ളു..! തട്ടു-
കടയുടമയായ മുല്ലമുറ്റത്തേ...ശ്രീമതി
മല്ലികാകോരപ്പനാണത്....!!
മല്ലികയുടെ രണ്ട് പാദങ്ങളിലും,
ഏറെ മുള്ളാണിയുണ്ട്.......

( ശേഷം പിന്നാലെ )

മുൻ ലക്കങ്ങൾ വായിക്കുവാൻ ഇവിടെ അമർത്തുക 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.