കൊച്ചി: സന്തോഷ് ട്രോഫിയില്‍ തകര്‍പ്പന്‍ ജയങ്ങളുമായി ഫൈനല്‍ റൗണ്ടില്‍ കടന്ന് കേരളം. സൗത്ത് സോണ്‍ ഗ്രൂപ്പ് ബിയിലെ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ പുതുച്ചേരിക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം.
നേരത്തെ ലക്ഷദ്വീപിനേയും ആന്‍ഡമാനേയും കേരളം വലിയ ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പിച്ചിരുന്നു. മൂന്ന് കളിയും ജയിച്ച് ഒമ്പത് പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് കടന്നത്. 21ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വല കുലുക്കി ഗില്‍ബര്‍ട്ട് ആണ് പുതുച്ചേരിക്കെതിരെ കേരളത്തിന്റെ അക്കൗണ്ട് തുറന്നത്.